കൊച്ചി> പീഡനക്കേസില്‍ പൊലീസിനുമുമ്പാകെ കീഴടങ്ങിയ വ്ലോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഹൈക്കോടതിയില്‍നിന്ന് ശ്രീകാന്ത് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിനുമുന്നില്‍ ഹാജരായത്. രണ്ട് ദിവസം ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്.
മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ശ്രീകാന്തിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. 2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിലും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയിലും ശ്രീകാന്ത് പീഡനത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി.