കോഴിക്കോട്> മിലിട്ടറി ഉദ്യോഗസ്ഥന് ചമഞ്ഞ് നഗരത്തിലെ ചിക്കന് സ്റ്റാളുകളില് തട്ടിപ്പ്. ഫോണിലൂടെ വിളിച്ച് മലിട്ടറി ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. കക്കോടി, കൊമ്മേരി, മാങ്കാവ്, കമ്പിളിപ്പറമ്പ് എന്നിവിടങ്ങളിലെ കച്ചവടക്കാരാണ് ഇയാള് നല്കിയ ഓര്ഡര് പ്രകാരം ചിക്കന് വെട്ടിവെച്ച് വെട്ടിലായത്.
തട്ടിപ്പുകാരനെ കണ്ടെത്തി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ചിക്കന് വ്യാപാരി സമിതി പൊലീസ് അഡീഷണല് ഡെപ്യൂട്ടി കമീഷണര്ക്ക് പരാതി നല്കി. ഫോണിലൂടെ വിളിച്ച് മലിട്ടറി ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് പരിചയപ്പെടുത്തി 25 കിലോയില് കുറയാതെ നല്ല ഇറച്ചി വെട്ടിവെയ്ക്കാന് ആവശ്യപ്പെടും. തുടര്ന്ന് പൈസ അക്കൗണ്ടില് അടയ്ക്കാമെന്നു പറഞ്ഞ് ഗൂഗിള് പേ അക്കൗണ്ടിന്റെ വിശദാംശങ്ങള് ചോദിച്ചറിയും. ഒപ്പം ഫോട്ടോയും പാന്കാര്ഡുകളുമൊക്കെ അയച്ചു നല്കും. ഇതോടെ വിശ്വാസം ഉറപ്പിച്ച് കടക്കാര് ഇറച്ചി വെട്ടി വയ്ക്കും. പക്ഷേ എടുക്കാന് ആരും വരില്ല. ഗൂഗിള് പേ വഴി പണവും ക്രെഡിറ്റാവില്ല.
അക്കൗണ്ട് വിവരങ്ങള് ശേഖരിച്ച് പണം തട്ടാനുള്ള ശ്രമമാണിതെന്ന് ചിക്കന് വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ വി റഷീദ്, സെക്രട്ടറി പി വി മുസ്തഫ, ജോ സെക്രട്ടറി ഫിറോസ് പൊക്കുന്ന് എന്നിവര് പറഞ്ഞു.