തിരുവനന്തപുരം> സ്വര്ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സംഘപരിവാര് അനുകൂല എന്ജിഒയില് ജോലി. ഹൈറേഞ്ച് റൂറല് ഡെവലപ്മെന്റ് സൊസൈറ്റിയില് കോര്പറേറ്റ് സോഷ്യല് റെസ്പോണ്സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് നിയമനം. തിരുവനന്തപുരം നെയ്യാറ്റിന്കര സ്വദേശിയും സജീവ ആര്എസ്എസ് പ്രവര്ത്തകനുമായ കെ ജി വേണുഗോപാലാണ് സൊസൈറ്റി വൈസ് പ്രസിഡന്റ്.
ഈ മാസം പന്ത്രണ്ടിനാണ് സ്വപ്നയ്ക്ക് ഓഫര് ലെറ്റര് ആയച്ചത്. സ്വപ്ന ഓഫര് സ്വീകരിച്ചു. എച്ച്ആര്ഡിഎസ് വെബ്സൈറ്റില് സ്വപനയുടെ പേരും തസ്തികയും വ്യക്തിവിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളം, തമിഴ്നാട്, കര്ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ- ആദിവാസി മേഖലയില് പ്രവര്ത്തിക്കുന്ന എന്ജിഒ ആണ് ഹൈറേഞ്ച് റൂറല് ഡെവലപ്മെന്റ് സൊസൈറ്റി. ആദിവാസികളുടെ ഭൂമി പാട്ടക്കൃഷിയുടെ പേരില് ഏറ്റെടുക്കാന് ശ്രമിച്ചത് വിവാദത്തിലായിരുന്നു. കോവിഡ് കാലത്ത് ആദിവാസികളുള്പ്പെടെയുള്ളവര്ക്ക് അനുമതിയില്ലാതെ മരുന്ന് വിതരണം ചെയ്തതും വിവാദമായിരുന്നു.