ഗുവാഹത്തി> അണ്ടര്‍19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ യാഷ് ദുള്‍ തന്റെ രഞ്ജി അരങ്ങേറ്റവും ഗംഭീരമാക്കി. രഞ്ജി ട്രോഫിയില്‍ സെഞ്ചുറി നേടിയാണ് താരം വരവറിയിച്ചത്.
ഗുവാഹത്തി എസിഎ സ്റ്റേഡിയത്തില്‍ തമിഴ്നാടിനെതിരായ മത്സരത്തില്‍ 134 പന്തില്‍ 16 ഫോറുകള്‍ സഹിതമാണ് 19കാരന് സെഞ്ചുറി നേടിയത്. ആകെ 150 പന്തുകള്‍ നേരിട്ട ദുല്‍ 18 ഫോറുകള്‍ സഹിതം 113 റണ്‍സെടുത്ത് പുറത്തായി.