ശാസ്താംകോട്ട> കോളേജ് തെരഞ്ഞെടുപ്പില് വിജയിച്ചതിന് തൊട്ടു പിന്നാലെ യൂത്ത് കോണ്ഗ്രസ് – കെ എസ് യു പ്രവര്ത്തകരുടെ ഗുണ്ടാ വിളയാട്ടം. ശാസ്താംകോട്ട ദേവസ്വം ബോര്ഡ് കോളേജില് പകല് പതിനൊന്നോടെയാണ് അക്രമം നടന്നത്. പുറത്ത് നിന്നെത്തിയ അന്പതോളം യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരുള്പ്പടെയുള്ളവര് ക്യാമ്പസിനകത്ത് പ്രവേശിച്ചാണ് മര്ദ്ദനം അഴിച്ചുവിട്ടത്

ഇരുമ്പ് വടിയുള്പ്പടെയുള്ള മാരക ആയുധങ്ങളുമായാണ് സംഘം കരുതിക്കൂട്ടി അക്രമം നടത്തിയത്. പെണ്കുട്ടികള് ഉള്പ്പടെയുള്ള എസ്എഫ്ഐ പ്രവര്ത്തകരെ ക്രൂരമായി മര്ദ്ദിക്കുകയായിരുന്നു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്യ പ്രസാദ് , ഏരിയ സെക്രട്ടറി നിതിന് , പ്രസിഡന്റ് അക്ബര്ഷ പ്രവര്ത്തകരായ അനഘ , സിദ്ധാര്ത്ഥ് , സുധീന്ദ്ര നാഥ് , ദേവ നാരായണ് തുടങ്ങിയ ഇരുപതോളം പ്രവര്ത്തകര്ക്കാണ് പരിക്കേറ്റത്.
.jpg)
ഗുരുതര പരുക്കേറ്റവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു















