ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനായി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ തിരെഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. സ്ഥാനമേറ്റെടുത്തതിന് ശേഷം കാതോലിക്ക ബാവ എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കണമെന്നും അപേക്ഷയിൽആവശ്യപ്പെട്ടിട്ടുണ്ട്.
ഓർത്തോഡോക്സ് സഭയിൽ ഏഴ് വൈദികരെ മെത്രാപ്പോലീത്തമാരായി തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽആവശ്യം ഉന്നയിക്കുന്നു.
ഫെബ്രുവരി25-നാണ് വൈദികർക്ക് മെത്രോപ്പോലീത്ത പട്ടം നൽകുന്ന ചടങ്ങ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട്അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് യാക്കോബായ വിശ്വാസികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ മൂന്ന് ആഴ്ചയ്ക്ക് ശേഷമേഅപേക്ഷ പരിഗണിക്കാൻ കഴിയുകയുള്ളുവെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് വ്യക്തമാക്കി.
Content Highlights: petition against malankara orthodox sabha election in supreme court