നിലമ്പൂർ> അസം പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ നിലമ്പൂരിൽ നിന്ന് പിടികൂടി. പിടിച്ചുകൊടുക്കുന്നവർക്ക് 5 ലക്ഷം പാരിതോഷികം അസം പൊലീസ് പ്രഖ്യാപിച്ച സോനിത്പൂർ സ്വദേശി അസ്മത്ത് അലിയാണ് പൊലീസിന്റെ പിടിയിലായത്.
അസമില് നിരവധി ക്രിമിനല് കേസുകളിലെ പ്രതിയാണിയാൾ. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തെ വേട്ടയാടിയ കേസിലും പ്രതിയാണ്. അവിടെ പൊലീസിന്റെ അന്വേഷണം ശക്തമായപ്പോഴാണ് കേരളത്തിലേക്ക് കടന്നത്. വിവിധ ഭാഷാ തൊഴിലാളികൾക്കൊപ്പം താമസിക്കുമ്പോഴാണ് അറസ്റ്റ്.
ഇയാളുടെ ഫോണ് നമ്പര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കേരളത്തില് ഉണ്ടെന്ന് അസം പോലീസ് അറിയുന്നത്. തുടർന്ന് കേരള പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.















