കൊച്ചി: കൊച്ചി മെട്രോയുടെ തൂണിന് നേരിയ ചെരിവ് കണ്ടെത്തി. ഇതേത്തുടർന്ന് പത്തടിപ്പാലത്തെ തൂണിന് ചുറ്റമുള്ള മണ്ണുനീക്കി പരിശോധന നടത്തി. തകരാർ ഗൗരവമുള്ളതല്ലെന്നും മെട്രോ സർവീസിനെ ഇത് ബാധിക്കില്ലെന്നും മെട്രോ അധികൃതർ പറഞ്ഞു.
ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയിൽ 347-ാം നമ്പർ തൂണിന്റെ മുകളിലാണ് ചെരിവ് വന്നത്. കെഎംആർഎല്ലിന്റേയും ഡിഎംആർസി എഞ്ചിനീയർമാരുടേയും നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. രണ്ടാഴ്ച മുൻപാണ് ചെരിവ് ഉണ്ടോ എന്ന സംശയം ഉയർന്നത്. മെട്രോ കടന്നുപോവുന്ന ഭാഗത്തെ ഭൂമിക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോൾ അധികൃതർ പരിശോധിക്കുന്നത്.
ചെരിവ് കണ്ടെത്തിയ പില്ലറിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നു