
കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്. എൽഐസി ജീവനക്കാരനായിരുന്ന പ്രദീപ് ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന സിനിമയിലൂടെടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച ഇദ്ദേഹം എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Also Read :
വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം, ആമേൻ, വടക്കൻ സെൽഫി, സെവൻത്ഡേ, പെരുച്ചാഴി, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, അടി കപ്യാരേ കൂട്ടമണി, ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ് തുടങ്ങിയ സിനിമകളിലെ വേഷങ്ങളും പ്രേക്ഷകശ്രദ്ധ നേടി.
കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂൾ, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായിരുന്നു പ്രദീപിന്‍റെ വിദ്യാഭ്യാസം. 1989 മുതൽ എൽഐസിയിൽ ജീവനക്കാരനാണ്.
ഭാര്യ മായ. മക്കൾ: വിഷ്ണു, വൃന്ദ















