പാരിസ്
ഭാവിയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് പിഎസ്ജി മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെ. അടുത്ത സീസണിൽ റയൽ മാഡ്രിഡിൽ ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഇരുപത്തിമൂന്നുകാരന്റെ പ്രതികരണം. ഈ സീസണിൽ പിഎസ്ജിയുമായുള്ള എംബാപ്പെയുടെ കരാർ അവസാനിക്കും.
‘ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നിലാണ് ഞാൻ ഇപ്പോൾ കളിക്കുന്നത്. ഈ സീസണിൽ പൂർണമായും ഇവിടെ മാത്രമാണ് ശ്രദ്ധ. ഭാവിയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല’–എംബാപ്പെ പറഞ്ഞു.
അതിനിടെ, എംബാപ്പെ അടുത്ത സീസണിൽ റയലിൽ എത്തുമെന്നാണ് ഫ്രഞ്ച് ഫുട്ബോൾ വിദഗ്ധൻമാരുടെ വിലയിരുത്തൽ. ചാമ്പ്യൻസ് ലീഗ് കിരീടം നേടാനായാൽ ഫ്രഞ്ചുകാരനെ നിലനിർത്താനാകുമെന്നാണ് പിഎസ്ജിയുടെ പ്രതീക്ഷ.















