ലിസ്ബൺ
ബെർണാഡോ സിൽവ കളംനിറഞ്ഞ കളിയിൽ സ്പോർടിങ് ലിസ്ബണെ അഞ്ച് ഗോളിന് തുരത്തി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഉറപ്പിച്ചു. ആദ്യപാദ പ്രീ ക്വാർട്ടറിൽ ലിസ്ബണെ തകർത്തുകളഞ്ഞു പെപ് ഗ്വാർഡിയോളയുടെ സംഘം.
സിൽവ ഇരട്ടഗോളടിച്ചു. ഒരെണ്ണത്തിന് വഴിയൊരുക്കി. റിയാദ് മഹ്റെസ്, ഫിൽ ഫോദെൻ, റഹീം സ്റ്റെർലിങ് എന്നിവരും ലക്ഷ്യം കണ്ടു.
ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ സിറ്റിയുടെ ഏറ്റവും വലിയ എതിർത്തട്ടക വിജയമാണിത്. മാർച്ച് 15ന് സിറ്റിയുടെ തട്ടകത്തിലാണ് രണ്ടാംപാദം.















