ബാംബൊലിം
ഐഎസ്എൽ ഫുട്ബോളിൽ ചെന്നെെയിൻ എഫ്സിയും ഒഡിഷ എഫ്സിയും സമനിലയിൽ പിരിഞ്ഞു (2–2). റഹീം അലിയും നെറിയുസ് വാൽസ്കിസും ചെന്നെെയിനായി ഗോളടിച്ചു. ഒഡിഷയ്ക്കുവേണ്ടി ഹാവി ഹെർണാണ്ടസും ജൊനാതസും ലക്ഷ്യം കണ്ടു.
ഒഡിഷ 22 പോയിന്റുമായി ഏഴാമതാണ്. 20 പോയിന്റുള്ള ചെന്നെെയിൻ എട്ടാമതും. ഹെെദരാബാദ് എഫ-്സിയാണ് പട്ടികയിൽ മുന്നിൽ. 29 പോയിന്റാണ് ഹെെദരാബാദിന്. രണ്ടാമതുള്ള എടികെ മോഹൻ ബഗാനും ഇതേ പോയിന്റാണ്. 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് മൂന്നാമതും.















