ബീജിങ്
ശൈത്യകാല ഒളിമ്പിക്സിൽ ഇന്ത്യക്ക് നിരാശ. ഏക പ്രതിനിധിയായ ആരിഫ് ഖാൻ രണ്ട് ഇനങ്ങളിലും പരാജയമായി. മഞ്ഞിൽ തെന്നിനീങ്ങുന്ന മത്സരമായ ആൽപൈൻ സ്കീയിങ്ങിലെ സ്ലാലം, ജയന്റ് സ്ലാലം ഇനങ്ങളിലാണ് മത്സരിച്ചത്. സ്ലാലം മത്സരത്തിലെ ആദ്യ റൗണ്ടുതന്നെ പൂർത്തിയാക്കാനായില്ല. ദുഷ്കരമായ കാലാവസ്ഥയിൽ 88 താരങ്ങളിൽ 52 പേരാണ് മത്സരം പൂർത്തിയാക്കിയത്. ജമ്മു കശ്മീരിൽനിന്നുള്ള മുപ്പത്തൊന്നുകാരൻ ജയന്റ് സ്ലാലം ഇനത്തിൽ 45––ാംസ്ഥാനത്തായി.
ഒളിമ്പിക്സ് 20ന് അവസാനിക്കാനിരിക്കെ 12 സ്വർണമടക്കം 27 മെഡലുമായി നോർവേ ഒന്നാമതാണ്. ജർമനിക്ക് 10 സ്വർണമടക്കം 20 മെഡൽ. അമേരിക്ക എട്ട് സ്വർണത്തോടെ മൂന്നാമതാണ്.















