കൊൽക്കത്ത
ഐപിഎല്ലിൽ കൊൽക്കത്ത നെെറ്റ് റൈഡേഴ്സ് ക്യാപ്റ്റനായി ശ്രേയസ് അയ്യരെ നിയമിച്ചു. മഹാലേലത്തിൽ 12.25 കോടി രൂപയ്ക്കാണ് കൊൽക്കത്ത ഇന്ത്യൻ ബാറ്ററെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ഇയോവിൻ മോർഗനായിരുന്നു ക്യാപ്റ്റൻ. മോർഗനെ ഇക്കുറി ടീമുകളൊന്നും ലേലത്തിൽ കെെക്കൊണ്ടില്ല. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായിരുന്നു ശ്രേയസ്.















