ലണ്ടൻ
ആറ് മത്സരങ്ങളുടെ നിരാശയ്ക്കുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ വഴിയിൽ തിരിച്ചെത്തി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റണെ മാഞ്ചസ്റ്റർ യുണെെറ്റഡ് രണ്ട് ഗോളിന് കീഴടക്കിയപ്പോൾ തകർപ്പൻ പ്രകടനവുമായി റൊണാൾഡോ മിന്നി.
രണ്ടാംപകുതിയുടെ തുടക്കത്തിലായിരുന്നു പോർച്ചുഗീസുകാരന്റെ ഗോൾ. സ്റ്റുവർട്ട് മക്ടോമിനായുടെ പാസ് സ്വീകരിച്ച റൊണാൾഡോ ബ്രൈറ്റൺ പ്രതിരോധത്തെ കീഴടക്കി വല കണ്ടു. യുണെെറ്റഡിന്റെ രണ്ടാമത്തെ ഗോൾ ബ്രൂണോ ഫെർണാണ്ടസ് നേടി.















