കൊച്ചി> രാജ്യത്തെ എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായ ഏകീകൃത സിവിൽ നിയമം നടപ്പാക്കുമെന്നത് ബിജെപിയുടെ പരസ്യമായ നിലപാടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ജനസംഘത്തിന്റെ കാലംമുതൽ ഇത് ആവശ്യപ്പെടുന്നതാണ്.
കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. ഏകീകൃത സിവിൽ നിയമം, ഹിജാബ് വിഷയങ്ങളിൽ ഗവർണറെ ആക്ഷേപിക്കുന്ന നടപടിയാണ് കോൺഗ്രസ്,- ലീഗ് നേതാക്കളുടെയും സൈബർ പോരാളികളുടെയുമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെഎസ്ഇബി അഴിമതിയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.