ന്യൂഡല്‍ഹി> ക്രമക്കേട് നടത്തിയ ബാങ്ക് ഉദ്യോഗസ്ഥനെ വിരമിച്ചതുകൊണ്ടുമാത്രം കുറ്റവിമുക്തനാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരനായിരുന്ന ബച്ചന്പ്രസാദ് ലാല്‍ പട്നാ ഹൈക്കോടതി ഉത്തരവിനെതിരെ നല്കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് നിരീക്ഷണം.
വിശ്വാസ്യത നിലനിര്‍ത്തേണ്ട പദവികള്‍ കൈയാളുന്നവരാണ് ബാങ്ക് ജീവനക്കാര്‍. ഇത്തരം കേസുകളില്‍ ഒരുതരത്തിലുള്ള ഇളവും അനുവദിക്കാനാകില്ലെന്നും- ജസ്റ്റിസുമാരായ അജയ്റസ്തോഗി, അഭയ് എസ് ഓഖ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.