
വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയ്ക്കാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. പാത യാഥാര്‍ഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇതിന് പുറമെ പദ്ധതി യാഥാർഥ്യമാകുമ്പോൾ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായി കള്ളാടി- ആനക്കാംപൊയില്‍ പാത മാറും.
Also Read :
കള്ളാടിയില്‍നിന്ന് ആനക്കാംപൊയില്‍ മറിപ്പുഴ സ്വര്‍ഗംകുന്നിലേക്കാണ് തുരങ്കം പണിയുന്നത്. ആകെ 7.82 കിലോമീറ്ററാണ് നീളം. സ്വര്‍ഗംകുന്നില്‍നിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റര്‍ നീളമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നൂറുദിന കര്‍മ പദ്ധതിയിലുള്‍പ്പെടുത്തിയ തുരങ്കപാതയുടെ ഔദ്യോഗിക പ്രഖ്യാപനം 2020 ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി നിര്‍വഹിച്ചിരുന്നു. ഈ പദ്ധതിയ്ക്കാണ് ധനാനുമതി ലഭിച്ചിരിക്കുന്നത്.
2020 സെപ്ററ്റംബറിലായിരുന്നു നിർദ്ദിഷ്ട പാതയുടെ സർവേ തുടങ്ങിയത്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് കിഫ്ബിയിൽ നിന്ന് 658 കോടി രൂപ അനുവദിച്ച് പദ്ധതിയ്ക്ക് ഭരണാനുമതി നൽകിയിരുന്നു. വയനാട് ചുരത്തിന് ബദലായുള്ള തുരങ്കപാത പൊതുമരാമത്ത് വകുപ്പിന്‍റെ പ്രധാന പദ്ധതികളിലൊന്നാണ്.
Also Read:
കൊങ്കണ്‍ റെയിൽവേ പ്രാഥമിക പരിശോധന നടത്തി തയാറാക്കിയ വയനാട് മേപ്പാടി കള്ളാടി ഭാഗത്ത് അവസാനിക്കുന്ന അലൈന്‍മെന്‍റാണ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചിരിക്കുന്നത്. അലൈന്‍മെന്റ് പ്രകാരം മറിപ്പുഴ ഭാഗത്ത് 70 മീറ്റര്‍ നീളത്തില്‍ പാലവും അനുബന്ധ റോഡും നിര്‍മിക്കും.















