ന്യൂയോര്ക്ക്
ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ സംഘത്തെ ഭ്രമണപഥത്തിലെത്തിച്ച യുഎസ് ശതകോടീശ്വരന് ജരേദ് ഐസക്മാന്റെ അടുത്ത യാത്രാസംഘത്തില് സ്പേസ് എന്ജിനീയര് അന്ന മേനോനും.
സ്പേസ്എക്സിലെ സ്പേസ് ഓപ്പറേഷന്സ് മേധാവിയാണ് യുഎസ് വംശജയായ അന്ന. യുഎസ് വ്യോമസേനയിലെ ലഫ്റ്റനന്റ് കേണലായ അന്ന മേനോന് നാസയുടെ 2021ലെ ബഹിരാകാശ സംഘത്തിലെ അംഗവമായിരുന്നു. ഒമ്പത് പേരടങ്ങുന്ന ഈ സംഘത്തിലുള്പ്പെട്ട ഇന്ത്യന് വംശജനായ ഡോ. അനില് മേനോനാണ് ഭര്ത്താവ്. സ്പേസ് എക്സിന്റെ ആദ്യ ഫ്ളൈറ്റ് സര്ജനാണ് പകുതി മലയാളിയായ ഡോ. അനില് മേനോന്.
കലിഫോര്ണിയയിലെ ഹാത്രോണ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ബഹിരാകാശ പേടകനിര്മാണ- യാത്രാവിതരണ കമ്പനിയാണ് സ്പേസ് എക്സ്.















