നെടുമങ്ങാട്> നെടുമങ്ങാട് ഗവ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില് എസ്എഫ്ഐക്ക് തിളക്കമാര്ന്ന വിജയം. മുഴുവന് സീറ്റും എസ്എഫ്ഐ നേടി യൂണിയന് നിലനിര്ത്തി. ഇരുപതു സീറ്റില് ഏഴിടത്ത് എതിരില്ലാതെ വിജയിച്ചിരുന്നു. ശേഷിച്ച 13 സീറ്റിലും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഭാരവാഹികള്: കാര്ത്തിക് (ചെയര്മാന്), അഖില് (ജനറല് സെക്രട്ടറി), അനഘ ശ്രീകേശ് (വൈസ് ചെയര്പേഴ്സണ്), സജീഷ്, അശ്വിന് (യുയുസി), അരവിന്ദ് (ആര്ട്സ് ക്ലബ് സെക്രട്ടറി), സലാം (മാഗസിന് എഡിറ്റര്) ഫാത്തിമ ജസ്നി (ലേഡി റെപ്).
വിജയത്തില് ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്ഐ പ്രവര്ത്തകര് നെടുമങ്ങാട് നഗരത്തില് പ്രകടനം നടത്തി. ഏരിയ സെക്രട്ടറി ജി എസ് വിഷ്ണു, അബ്നാഷ് അസീസ്, ബിപിന്, അഭിജിത്, ശ്രീജിത്ത് എന്നിവര് നേതൃത്വം നല്കി.















