Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സ്‌കൂളുകളുടെ മുഴുവൻ സമയ പ്രവർത്തനം: മന്ത്രി അധ്യാപക സംഘടന പ്രതിനിധികളുമായി യോഗം ചേർന്നു

by News Desk
February 16, 2022
in KERALA
0
സ്‌കൂളുകളുടെ-മുഴുവൻ-സമയ-പ്രവർത്തനം:-മന്ത്രി-അധ്യാപക-സംഘടന-പ്രതിനിധികളുമായി-യോഗം-ചേർന്നു
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > ഫെബ്രുവരി 21 മുതൽ സ്കൂളുകൾ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി മുഴുവൻ സമയം പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. എല്ലാ ജില്ലകളിലും കലക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് നിർദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു.

1 മുതല് 9 വരെ ക്ലാസുകളിലെ വാര്ഷിക മൂല്യനിര്ണയം നടത്തുന്നതാണ്. മൂല്യനിര്ണയത്തിന്റെ സമീപനം നിശ്ചയിക്കുന്നതിന് എസ്സിഇആര്ടിയെ ചുമതലപ്പെടുത്തി. 1 മുതല് 9 വരെ ക്ലാസുകള് മാര്ച്ച് വരെ നടത്തുകയും ഏപ്രില് മാസത്തില് മൂല്യനിര്ണയം നടത്തുന്നതിന്റെ സാധ്യതകള് പരിശോധിക്കും.

സ്കൂള് തലത്തില് പിടിഎ, ക്ലാസ് പിടിഎ എന്നിവ ചേര്ന്ന് മുന്നൊരുക്ക പ്രവര്ത്തനങ്ങള് വിലയിരുത്തണം. പാഠ്യപദ്ധതി വിഭാവനം ചെയ്തിരിക്കുന്ന പഠനാനുഭവങ്ങള് പരമാവധി വിനിമയം ചെയ്യുന്നതിന് പാഠഭാഗങ്ങള് തീര്ക്കേണ്ടതുണ്ട്. പാഠഭാഗങ്ങള് തീർക്കാൻ കർമപദ്ധതി തയ്യാറാക്കണം.

മുഴുവന് സമയ ക്ലാസുകള് തുടങ്ങുന്നതിനാല് അതിന് പുറമെയായി അധ്യാപകര്ക്ക് ഓണ്ലൈന് ക്ലാസുകള് നിർബന്ധമല്ല . എന്നാല് അസുഖംമൂലം ക്ലാസില് വരാത്ത കുട്ടികള്ക്ക് അധ്യാപകര് പിന്തുണ നല്കേണ്ടതാണ്.

മൊബൈല് ഫോണ് ഉപയോഗം വര്ധിക്കുന്നതു മൂലം കുട്ടികളുടെ ഇടയില് മാനസിക സംഘര്ഷങ്ങള് കൂടുന്നതായി ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. അടുത്ത അധ്യയന വര്ഷം ആരംഭിക്കുന്നതിനു മുമ്പ് അധ്യാപകരുടെ നേതൃത്വത്തില് തന്നെ വിപുലമായ ബോധവല്ക്കരണ പരിപാടികള് സംഘടിപ്പിക്കണം.

പ്രധാന വിഷയങ്ങളില് പ്രത്യേകം യോഗം ചേര്ന്ന് പ്രശ്നപരിഹാരം ഉണ്ടാക്കുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കുട്ടികൾക്കുണ്ടാകുന്ന പഠന വിടവ് നികത്താൻ പ്രത്യേക നടപടികൾ വേണം. ബ്രിഡ്ജ് മെറ്റീരിയൽസ് ഉൾപ്പെടുത്തിയും വ്യക്തിഗത പിന്തുണ നൽകിയും കുട്ടികളെ സഹായിക്കേണ്ട ഉത്തരവാദിത്തം അധ്യാപകർക്ക് ഉണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പാഠഭാഗങ്ങളുടെ പൂര്ത്തീകരണം, പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികള്ക്കുള്ള അധിക പിന്തുണ, ഭിന്നശേഷി കുട്ടികള്ക്കുള്ള പ്രത്യേക കരുതല്, പൊതു പരീക്ഷ അഭിമുഖീകരിക്കുന്ന കുട്ടികളുടെ ആത്മവിശ്വാസം വര്ധിപ്പിക്കുന്നതിനുള്ള ഇടപെടല്, അധ്യാപകരുടെ വര്ക്ക് ഫ്രം ഹോം വ്യവസ്ഥ, ഓണ്ലൈന് ഡിജിറ്റല് ക്ലാസുകള്, 1 മുതല് 9 വരെ ക്ലാസുകളിലെ വാര്ഷിക പരീക്ഷ എന്നീ വിഷയങ്ങളിന്മേല് അധ്യാപക സംഘടനാ പ്രതിനിധികൾ അഭിപ്രായം അറിയിച്ചു.

സര്ക്കാര് അധികാരത്തിലെത്തിയതിന് ശേഷം അധ്യാപക സംഘടനകളുടെ നിരവധി യോഗങ്ങള് വിളിച്ചുചേര്ത്തിട്ടുണ്ടെന്നും അധ്യാപകരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നതെന്നും, പൊതുപരീക്ഷകളുടെ നടത്തിപ്പ്, കെ-ടെറ്റ് പരീക്ഷ, ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ്, ഫെബ്രുവരി 21 മുതല് മുഴുവന് സമയ ക്ലാസ് തുടങ്ങുമ്പോഴുള്ള കാര്യങ്ങള് എന്നിവ തുടങ്ങി അധ്യാപക സംഘടനകള് ഉന്നയിച്ച ആവശ്യങ്ങള് രേഖാമൂലം സമര്പ്പിക്കണമെന്നും വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.

പൊതു പരീക്ഷയുമായി ബന്ധപ്പെടുത്തി നിശ്ചയിച്ചിരിക്കുന്ന ഫോക്കസ് ഏരിയ, പരീക്ഷാ തീയതി എന്നിവയില് നിലവിലെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുന്നതിന് എല്ലാ അധ്യാപക സംഘടനകളുടേയും സഹകരണം മന്ത്രി അഭ്യർഥിച്ചു. അക്കാദമിക രംഗത്ത് ഗുണമേന്മയ്ക്ക് ഇടിവ് ഉണ്ടാവുകയാണെങ്കില് അത് സമൂഹത്തെ ആകമാനം ബാധിക്കുന്ന വിഷയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള് പരിഹരിക്കുന്നതിന് സര്ക്കാര് സ്വീകരിക്കുന്ന നിലപാടുകള് എല്ലാ സംഘടനകളും സ്വാഗതം ചെയ്തു. പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ വേണ്ടി വന്നാൽ അവധി ദിവസങ്ങൾ ഉൾപ്പെടെ പ്രയോജനപ്പെടുത്താമെന്ന് അധ്യാപക സംഘടനാ പ്രതിനിധികൾ ഉറപ്പു നൽകി. ക്യു ഐ പി അധ്യാപക സംഘടനകളുടെ യോഗം നേരിട്ടും ക്യു ഐ പി ഇതര അധ്യാപക സംഘടനകളുടെയും അനധ്യാപക സംഘടനകളുടെയും യോഗം ഓൺലൈനായുമാണ് വിളിച്ചു ചേർത്തത്. നാൽപത്തിലധികം സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.

എന് ടി ശിവരാജന്, കെഎസ്ടിഎ, എം സലാഹുദ്ദീന്, കെപിഎസടിഎ,എന് ശ്രീകുമാര്, എകെഎസ്,അബ്ദുള് കരീം പടുകുണ്ടില്, കെഎസ്ടിയു,പി.എസ്. ഗോപകുമാര്, എൻടിയു, ഹരീഷ് കടവത്തൂര്, കെഎസ്ടിസി,പി എം രാജീവ്, കെപിടിഎ, എം തമീമുദ്ദീന്, കെഎഎംഎ, മുഹമ്മദാലി പി.എം., കെഎസ്ടിഎഫ് എന്നിവർ ക്യു ഐ പി അധ്യാപക സംഘടനകളുടെ യോഗത്തിൽ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ അഡീഷണല് ഡയറക്ടര്(ജനറൽ ) സി എ സന്തോഷ് ,അഡീഷണല് ഡയറക്ടര് (അക്കാദമിക്) എം കെ ഷൈന്മോന് എന്നിവരും യോഗത്തിലുണ്ടായിരുന്നു.

Previous Post

കണ്ണൂരിൽ വിവാഹസംഘത്തിന്‌ നേരെ ബോംബേറ്‌: പ്രധാന പ്രതി പിടിയിൽ

Next Post

കോവിഡ്‌ ബാധിച്ച 1106 ഗർഭിണികൾക്ക്‌ സുരക്ഷിതപ്രസവം: നേട്ടവുമായി മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കോവിഡ്‌-ബാധിച്ച-1106-ഗർഭിണികൾക്ക്‌-സുരക്ഷിതപ്രസവം:-നേട്ടവുമായി-മുളങ്കുന്നത്തുകാവ്‌-ഗവ.-മെഡിക്കൽ-കോളേജ്

കോവിഡ്‌ ബാധിച്ച 1106 ഗർഭിണികൾക്ക്‌ സുരക്ഷിതപ്രസവം: നേട്ടവുമായി മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.