കണ്ണൂർ > തോട്ടടയിൽ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രധാന പ്രതി മിഥുൻ പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മിഥുന് വേണ്ടി പൊലീസ് തെരച്ചിൽ വ്യാപകമാക്കിയിരുന്നു. ഇതിനിടെയാണ് എടക്കാട് പൊലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ മിഥുൻ കീഴടങ്ങിയത്.
ബോംബ് എറിഞ്ഞ ഏച്ചൂർ സ്വദേശി അക്ഷയിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഏച്ചൂർ സ്വദേശിയായ ഷമിൽ രാജിന്റെ വിവാഹത്തലേന്ന് ഉണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. എതിരാളികളുടെ നേർക്ക് അക്ഷയ് ബോംബ് എറിയുന്നതിനിടെ ജിഷ്ണുവിന്റെ തലയിൽത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.