മുഖ്യമന്ത്രിയെ പിന്തുണച്ചുള്ള ശബ്ദരേഖയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന രീതിയിലായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇഡി അന്വേഷണവുമായി സഹകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read :
കഴിഞ്ഞയാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡി നോട്ടീസ് നൽകിയത്. എന്നാൽ ആരോഗ്യപ്രശ്നങ്ങളാല്‍ സമയം നീട്ടി ചോദിച്ചെന്നും ഈ മാസം 15 ന് ഹാജരാകുമെന്നും സ്വപ്ന വ്യക്തമാക്കുകയായിരുന്നു. ആത്മഹത്യയുടെ വക്കില്‍ നില്ക്കുന്ന തനിക്ക് ഒന്നിനെയും ഭയമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതികരണം.
Also Read :
കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നെന്നും സ്വപ്ന അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ചോദ്യം ചെയ്യലിൽ കൂടുതൽ വ്യക്തത വരുത്തിയേക്കും. കേസിൽ കുറ്റപ്പത്രം സമർപ്പിച്ച് കഴിഞ്ഞെങ്കിലും കൂടുതൽ തെളിവ് ശേഖരണത്തിന് സാധ്യത ഉണ്ടോയെന്ന് പരിശോധിക്കുകയാണ് ഇഡി. എം ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയത്. വിവിധ ചനലുകൾക്ക് അഭിമുഖം നൽകിയ അവർ ശിവശങ്കറിനെതിരെ വിമർശനങ്ങൾ നടത്തുകയായിരുന്നു.