കീവ്
റഷ്യ രാജ്യത്തെ ഉടന് ആക്രമിക്കുമെന്ന പ്രചരണത്തിന് എന്ത് തെളിവണ് കൈവശമുള്ളതെന്ന് പാശ്ചാത്യചേരിയോട് ചോദിച്ച് ഉക്രയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി. അമേരിക്കയടക്കം നൽകിയ “രഹസ്യാന്വേഷണ’ മുന്നറിയിപ്പുകൾ തള്ളിയ സെലൻസ്കിയുടെ പരസ്യ പ്രതികരണം യുദ്ധകോലാഹലം മുഴക്കുന്ന നാറ്റോ ചേരിക്ക് കനത്തതിരിച്ചടിയായി. 16ന് റഷ്യ ഉക്രയ്ൻ അധിനിവേശം നടത്തുമെന്നാണ് അമേരിക്കയുടെ പ്രവചനം.
“എന്താണ് അതിന് തെളിവ്, ഈ പറയുന്നത് അല്ലാതെ എന്തെങ്കിലും വിവരം കൈവശമുള്ളവര് അത് നല്കിയാലും’ സെലൻസ്കി അഭ്യര്ത്ഥിച്ചു.”വെല്ലുവിളി ഉണ്ടെന്ന് ഞങ്ങള്ക്ക് അറിയാം, എന്താണ് വെല്ലുവിളിയെന്നും അറിയാം’ , അദ്ദേഹം പ്രതികരിച്ചു. യുറോപ്പിനെ ആകെ ആയുധമണിയിച്ചുള്ള നാറ്റോയുടെ യുദ്ധകോലാഹലം ഉക്രയ്ൻ ജനതയില് ആകെ പടര്ത്തിയ നിരാശയും സങ്കടവുമാണ് സെലൻസ്കിയുടെ വാക്കുകളില് പ്രതിഫലിച്ചതെന്ന് റഷ്യന് വാര്ത്താഏജന്സികള് ചൂണ്ടിക്കാട്ടി.
അതിർത്തിയിൽ റഷ്യ 1,00,000 സൈനികരെക്കൂടി നിയോഗിച്ചെന്ന് അമേരിക്കന് സൈനികവക്താക്കള് പാശ്ചാത്യവാര്ത്താഏജന്സികളോട് പറഞ്ഞു. ഇക്കാര്യം റഷ്യ തള്ളി.
സമാധാനദൗത്യം എന്ന പേരില് ഫ്രാന്സ് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണിന് പിന്നാലെ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഉക്രയ്നില് എത്തി. സ്ഥിതി ഗുരുതരമെന്ന് പ്രതികരിച്ച ഷോള്സ് ചൊവ്വാഴ്ച മോസ്കോ സന്ദര്ശിക്കും. റഷ്യ ആക്രമണം നടത്തുമെന്നതിന് “തെളിവുണ്ടെന്ന്’ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് പ്രതികരിച്ചു. പൗരന്മാരോട് ഉക്രയ്ന് വിടാന് ബ്രിട്ടണും അമേരിക്കയും ആവര്ത്തിച്ച് നിര്ദേശിച്ചു. ഉക്രയ്നെ ആക്രമിച്ചാൽ റഷ്യക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് ജി7 രാജ്യങ്ങൾ പ്രതികരിച്ചു..