ടോക്കിയോ
ജപ്പാനിലെ തകർന്ന ഫുകുഷിമ ആണവ നിലയത്തിൽനിന്ന് വെള്ളം കടലിലേക്ക് ഒഴുക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര ആണ ഊർജ ഏജൻസി (ഐഎഇഎ) പരിശോധന നടത്തും. പതിനഞ്ചംഗസംഘം ചൊവ്വാഴ്ച ആണവനിലയത്തിലെത്തും. നിലയത്തിൽ ആയിരം ടാങ്കുകളിലായി സൂക്ഷിച്ചിരുന്ന വെള്ളം പുറത്തുവിടാനുള്ള പദ്ധതി കഴിഞ്ഞ വർഷമാണ് സർക്കാർ പ്രഖ്യാപിച്ചത്.
റിയാക്ടറുകൾ ഡീകമീഷൻ ചെയ്യാൻ വെള്ളം പുറത്തുവിടേണ്ടതുണ്ട്. വെളളം പുറത്തുവിടുന്നതില് ജനകീയ പ്രതിഷേധം ശക്തമാണ്.