തിരുവനന്തപുരം
33 ദിവസത്തിനുശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് രോഗികൾപതിനായിരത്തിൽ താഴെയായി. 8989 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് മൂന്നാം തരംഗം അവസാനഘട്ടത്തിലാണെന്നാണ് ഇത് നൽകുന്ന സൂചന.
58,090 സാമ്പിൾ പരിശോധിച്ചപ്പോൾ 15.47 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 24,757 പേർ രോഗമുക്തരായി. രോഗബാധിതരായ 1,44,384 പേരിൽ 4.3 ശതമാനം മാത്രമാണ് ആശുപത്രിയിലുള്ളത്. 25 മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 62,377.
ഫെബ്രുവരി പകുതിയോടെ മൂന്നാം തരംഗത്തിന്റെ ശക്തി കുറയുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തേ പറഞ്ഞിരുന്നു. ഫെബ്രുവരി അവസാനത്തോടെ രോഗികളിൽ വലിയ കുറവാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്.
















