കോഴിക്കോട്> ഐ എന്‍ എല്‍ സംസ്ഥാന കൗണ്‍സില്‍ യോഗം പത്ത് ദിവസത്തിനകം വിളിച്ച് ചേര്‍ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പ്രൊഫ എ പി അബ്ദുള്‍ വഹാബ് പറഞ്ഞു.
120 ല്‍ 75 ലേറെപേരുടെ പിന്തുണയുണ്ട്. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ നിലവില്‍ വന്ന കമ്മിറ്റിയെ പിരിച്ചുവിടാന്‍ ദേശീയ നേതൃത്വത്തിന് അധികാരമില്ല. ഇത് അംഗീകരിക്കില്ല. സംസ്ഥാന പ്രസിഡന്റിന് പോലും ജനറല്‍ സെക്രട്ടറി മെമ്പര്‍ഷിപ്പ് നല്‍കിയില്ല. ഈ രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.