തിരുവനന്തപുരം > നെടുമങ്ങാട് അമ്പലമുക്കിൽ കൊല്ലപ്പെട്ട വിനീതയുടെ കുടുംബത്തിന് സിപിഐ എം വീട് നിർമിച്ചുനൽകും. വിനീതയുടെ എട്ടാം ക്ലാസ് വിദ്യാർഥിയായ മകൻ അക്ഷയിയെ ഡിവൈഎഫ്ഐയും ആറാം ക്ലാസ് വിദ്യാർഥി അനന്യയെ മഹിളാ അസോസിയേഷനും ഏറ്റെടുത്ത് പഠനമുൾപ്പെടെയുള്ള ചെലവുകൾ വഹിക്കുമെന്ന് സിപിഐ എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. ആർ ജയദേവൻ അറിയിച്ചു.
അടുത്ത ജൂണിന് മുമ്പായി വീടിന്റെ നിർമാണം പൂർത്തിയാക്കും. സിപിഐ എം പഴകുറ്റി ഏരിയാ കമ്മിറ്റിക്കാണ് വീടിന്റെ നിർമാണ ചുമതല. കുട്ടികളുടെ പഠനം, ട്യൂഷൻ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ചെലവുകളാണ് ഡിവൈഎഫ്ഐയും മഹിളാ അസോസിയേഷനും വഹിക്കുന്നത്.