തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ കടപ്പുറത്ത് വീണ്ടും സ്രാവ് വലയിൽ കുടുങ്ങി കരക്കടിഞ്ഞു. മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ചയും സമാനരീതിയിൽ കടപ്പുറത്ത് സ്രാവ് കരക്കടിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസംസ്രാവ് കരക്കടിഞ്ഞ തുമ്പ കടപ്പുറത്ത് തന്നെയാണ് ഇന്നും സ്രാവ് കുരുങ്ങി കരയിലെത്തിയത്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വലയിലാണ് സ്രാവ് കുരുങ്ങിയത്. വല കരയിലേക്ക് വലിക്കുമ്പോഴാണ് സ്രാവ് കുരുങ്ങിയ കാര്യം ശ്രദ്ധയിൽ പെടുന്നത്. തീരത്തേക്ക് കൂടുതൽ അടുക്കും മുമ്പുതന്നെ സ്രാവ് കുടുങ്ങിയ കാര്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടിരുന്നു.തുടർന്ന് വല മാറ്റി സ്രാവിനെ കടലിലേക്ക് തിരിച്ചയക്കുകയായിരുന്നു.
തിങ്കളാഴ്ച കരക്കടിഞ്ഞ സ്രാവിനെ മൃഗസംരക്ഷണ വകുപ്പും മറ്റും എത്തി കുഴിച്ചിടുന്ന പ്രവൃത്തികൾ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ വീണ്ടും ഒരു സ്രാവ് കൂടി കരക്കടിഞ്ഞത്. കൂടുതൽ സ്രാവുകൾ ഈ മേഖലയിൽ ഉണ്ടാകും എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
Content Highlights: Giant whale shark washes ashore on Thumba beach