കോഴിക്കോട്> എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ വിമര്ശിച്ച് കൂടുതല് ഭാരവാഹികള് രംഗത്ത്. സംസ്ഥാന ഭാരവാഹിയോഗത്തില് നവാസിന് ഏകാധിപത്യ പ്രവണതയാണെന്ന് മറ്റുള്ളവര് ആക്ഷേപിച്ചു. ലത്തീഫ് തുറയൂരിനെ ജനറല് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിനെയും ഭൂരിഭാഗവും എതിര്ത്തു. ലതീഫിനെതിരായ നടപടി പിന്വലിക്കാനാവശ്യപ്പെട്ട് സംസ്ഥാന കൗണ്സില് അംഗങ്ങളായ നൂറോളംപേര് ഒപ്പിട്ട് ലീഗ് നേതൃത്വത്തിന് കത്തും നല്കി.
കഴിഞ്ഞ ദിവസം കോഴിക്കോടായിരുന്നു സംസ്ഥാന ഭാരവാഹിയോഗം. എം എസ് എഫില് നവാസിന്റെ ലൈംഗീക അധിക്ഷേപത്തിനിരയായ ഹരിത പെണ്കുട്ടികള്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച നേതാക്കളെ ഒന്നൊന്നായി പുറത്താക്കുകയാണ്. ജനറല് സെക്രട്ടറി ലത്തീഫ് തുറയുരിനെയാണ് ഒടുവില് പുറത്താക്കിയത്. വൈസ് പ്രസിഡന്റ് പി പി ഷൈജലിനെയും പുറത്താക്കുകയുണ്ടായി.
അതേസമയം സംസ്ഥാന കമ്മിറ്റിയില് ഇഷ്ടക്കാരെ കയറ്റാന് നവാസ് ശ്രമം തുടങ്ങി. കണ്ണൂര്, കോഴിക്കോട്, വയനാട് ജില്ലാ കമ്മിറ്റികള് നിര്ദ്ദേശിച്ച പേരുകള് വെട്ടി അടുപ്പക്കാരെ കൊണ്ട് വരാനാണ് നീക്കം. സാദിഖലി തങ്ങള്, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം എന്നിവരാണ് നവാസിനെ സംരക്ഷിക്കുന്നതെന്നാണ് എതിര്പ്പുയുര്ത്തുന്നവര് പറയുന്നത്.