കൊച്ചി > സിപിഐ എം സംസ്ഥാന സമ്മേളന വേദിമാറ്റി. എറണാകുളം ബോൾഗാട്ടി പാലസിൽ നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനം കൊച്ചി മറൈൻ ഡ്രൈവിലേയ്ക്കാണ് മാറ്റിയത്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന് വേണ്ടിയാണ് വേദിമാറ്റം.
കോവിഡ് പ്രതിസന്ധി ഉൾക്കൊണ്ടും മാനദണ്ഡങ്ങൾ പാലിച്ചും സമ്മേളനം നടത്തുമെന്ന് സ്വാഗത സംഘം ചെയർമാൻ പി രാജീവ് പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പൊതുസമ്മേളനത്തില്‍ 1500 പേരും പങ്കെടുക്കും. സാഹചര്യം അനുകൂലമായാൽ കൂടുതൽ പേരെ അനുവദിക്കുന്നത് ആലോചിക്കുമെന്നും പി രാജീവ് പറഞ്ഞു. ബി രാഘവൻ നഗറിൽ ആയിരിക്കും സമ്മേളനം എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.
മാർച്ച് ഒന്നു മുതൽ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല. പ്രതിനിധികൾക്ക് ആർടിപിസിആർ നിർബന്ധമാണ്. ആലപ്പുഴ ജില്ലാ സമ്മേളനം 15, 16 തീയതികളിൽ നടക്കും. പൊതുസമ്മേളനം, പ്രകടനങ്ങൾ എന്നിവ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക.