ജനുവരി 22നാണ് വിഎസ് ഉമ്മൻ ചാണ്ടിയ്ക്ക് പത്ത് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് സബ് കോടതി ഉത്തരവിട്ടത്. എന്നാൽ ഇതിനെതിരെ ഹര്‍ജിയുമായി വിഎസ് മേൽക്കോടതിയെ സമീപിക്കുകയായിരുന്നു. ഊ ഉത്തരവ് ജില്ലാ കോടതി ഉപാധികളോടെ സ്റ്റേ ചെയ്യുകയായിരുന്നു എന്നാണ് മാധ്യമം റിപ്പോര്‍ട്ട്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി വി ബാലകൃഷ്ണൻ്റേതാണ് ഉത്തരവ്.
Also Read:
2013 ജൂലൈ ആറിനായിരുന്നു വിഎസ് വിവാദ പരാമര്‍ശം നടത്തിയത്. സോളാ തട്ടിപ്പ് നടത്താനായി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കിയെന്നും ഇങ്ങനെ തട്ടിപ്പ് നടത്തുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലെ ആരോപണം.
Also Read:
ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ എതിര്‍കക്ഷിയായ ഉമ്മൻ ചാണ്ടിയുടെ വാദം കൂടി പരിഗണിച്ച ശേഷമാണ് ജില്ലാ കോടതി കീഴ്ക്കോടതിയുടെ ഉത്തരവ് മരവിപ്പിച്ചത്.