കോഴിക്കോട്> കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. മലപ്പുറം സ്വദേശിയായ 42 കാരിയും 39 വയസുള്ള കോഴിക്കോട്ടുകാരനുമാണ് ചാടിയത്. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാര്‍ഡിലെ അന്തേവാസിയാണ് ഈ യുവതി. വാര്‍ഡിലെ ചുമര് തുരന്നാണ് രക്ഷപ്പെട്ടത്.
അതേ സമയം രണ്ടാം വാര്‍ഡിലെ അന്തേവാസിയായ പുരുഷന് കുളിയ്ക്കാനായി വാര്‍ഡില്‍ നിന്നിറങ്ങിയതാണ്. തിരിച്ചെത്താത്തത് അന്വേഷിച്ചപ്പോഴാണ് കാണാതായത് അറിഞ്ഞത്. പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു.
അന്തേവാസിയായിരുന്ന മഹാരാഷ്ട്ര സ്വദേശിനിയുടെ കൊലപാതകം സംബന്ധിച്ച് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ ചാടിപോകലും. കൊലപാതക കേസില്‍ പ്രതിയുടെ മാനസികാരോഗ്യ പരിശോധന നടപടികള്‍ക്കിടെയാണ് കാണാതായ വാര്‍ത്തയും പുറത്ത് വരുന്നത്.