തിരുവനന്തപുരം> സോളാര്‍ മാനനഷ്ടക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി. വി എസ് അച്യുതാനന്ദന് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിക്ക് സ്റ്റേ. ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷം രൂപ വി എസ് അച്യുതാനന്ദന് നല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവാണ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തത്.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി വി ബാലകൃഷ്ണന്റെതാണ് ഉത്തരവ്. അപകീര്‍ത്തി കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അപ്പീല്‍ നല്‍കുകയായിരുന്നു.