പെരുമ്പാവൂർ > കോവിഡ് വ്യാപനംമൂലം അടച്ചിട്ടിരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പാണിയേലി പോരും മലയാറ്റൂർ മുളങ്കുഴി മഹാഗണിത്തോട്ടവും തുറന്നു. പുഴയുടെയും നിബിഡവനങ്ങളുടെയും സൗന്ദര്യമാണ് പാണിയേലി പോരിന്റെ ആകർഷണം. പ്രകൃതിസൗന്ദര്യം ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങൾ, നടപ്പാതകൾ, പാർക്കുകൾ, മരമുകളിലെ ഏറുമാടങ്ങൾ എന്നിവ സഞ്ചാരികളെ ആകർഷിക്കുന്നതാണ്.
സമീപ പഞ്ചായത്തായ കൂവപ്പടിയിലെ കോടനാട് കപ്രിക്കാട്ടുള്ള അഭയാരണ്യവും വിനോദസഞ്ചാരകേന്ദ്രമാണ്. ആറ് ആന, 200 മ്ലാവ്,200 പുള്ളിമാൻ, ചിത്രശലഭോദ്യാനം, രക്തചന്ദനത്തോട്ടം എന്നിവയാണ് അഭയാരണ്യത്തെ ആകർഷിക്കുന്നത്. രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെയാണ് പാണിയേലി പോരിലെ സന്ദർശനസമയം.