കോഴിക്കോട്: ഐ.എൻ.എൽ സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടു. സംസ്ഥാന കൗൺസിലും സംസ്ഥാന സെക്രട്ടേറിയേറ്റും ഉൾപ്പടെയാണ് പിരിച്ചുവിട്ടത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ ദേശീയ നിർവാഹക സമിതിയോഗം ഓൺലൈനിൽ ചേർന്നതിന് പിന്നാലെയാണ് നടപടി.
കമ്മറ്റിയിൽ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് കമ്മറ്റി പിരിച്ചുവിട്ടത്. പ്രസിഡന്റ് അബ്ദുൾ വഹാബ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനായി ഏഴംഗ അഡ്ഹോക് കമ്മറ്റിയെ ചുമതലപ്പെടുത്തി. നിലവിലെ പ്രസിഡന്റും സെക്രട്ടറിയും കമ്മറ്റിയിലുണ്ട്.
Content Highlights:INL State Committee and Council were dissolved