ആലുവ > ആലുവ മുട്ടത്ത് കാർ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില് പരിക്കേറ്റയാൾ മരിച്ചു. ആലുവ നൊച്ചിമ സ്വദേശി ബക്കർ (62) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില് വഴിയാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. അമിത വേഗതയിൽ വന്ന കാറാണ് കടയിലേക്ക് ഇടിച്ചു കയറിയത്. കാറിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുട്ടം തൈക്കാവിന് സമീപത്തുവെച്ചാണ് അപകടം.















