തിരുവനന്തപുരം> വിജ്ഞാനകേരളത്തിലെ കൗമാര പ്രതിഭകളുടെ അറിവുത്സവമായ പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ സീസണ് 10ന്റെ സംസ്ഥാന മെഗാ ഫൈനല്‍ 20ന്. തിരുവനന്തപുരം വേദിയാകും. ശനിയാഴ്ച പൂര്‍ത്തിയായ ജില്ലാതല മത്സരത്തില്‍നിന്ന് ഒന്നാമതെത്തിയ 56 പേരാണ് മെഗാ ഫൈനലില്‍ മാറ്റുരയ്ക്കുന്നത്.
രാവിലെ ഒമ്പതുമുതല്‍ എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായാണ് മത്സരം. വിവിധതലങ്ങളിലെ വിജയികള്‍ക്കായി ഒരുകോടി രൂപയുടെ ക്യാഷ് അവാര്‍ഡ് നല്‍കും. മികച്ച പ്രകടനം കാഴ്ചവച്ച 2000 പേര്‍ക്ക് ഒരു കോടി രൂപയുടെ പ്രാണ ലേണിങ് ആപ്പും സമ്മാനമായി ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനസൗകര്യമൊരുക്കുന്ന പ്രാണ ഇന്‍സൈറ്റാണ് അക്ഷരമുറ്റത്തിന്റെ പ്രധാന സ്പോണ്സര്. ഐസിഎല്‍ ഫിന്‍കോര്‍പ്പ്, വെന്‍കോബ് ചിക്കന്‍, എനി ടൈം മണി എന്നീ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍മാരും ആംകോസ് പെയിന്റ്സ്, ഇഎംസി കേരള, ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് എന്നീ സ്ഥാപനങ്ങള്‍ സഹസ്പോണ്സര്മാരുമാണ്.
കോവിഡ് മാനദണ്ഡം പാലിച്ച് മികവാര്‍ന്ന രീതിയില്‍ ഒരുക്കിയ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് അഭിനന്ദിച്ചു.