കണ്ണൂർ > പ്രാണ‐ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ ജില്ലാ മത്സരങ്ങൾ ശനിയാഴ്ച നടക്കും. രാവിലെ 10ന് എൽപി, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കും പകൽ രണ്ടിന് യുപി, സെക്കൻഡറി വിഭാഗങ്ങൾക്കുമാണ് ജില്ലാ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സരങ്ങൾ. ഉപജില്ലകളിൽ ഒന്നാംസ്ഥാനത്ത് എത്തിയവരാണ് മത്സരത്തിൽ പങ്കെടുക്കുക.
യോഗ്യത നേടിയവർ സ്കൂളിൽനിന്നുള്ള സാക്ഷ്യപത്രവും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി അരമണിക്കൂർമുമ്പ് മത്സരകേന്ദ്രത്തിലെത്തണം. ഒന്നാംസ്ഥാനക്കാർക്ക് 5000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മെമന്റോയുമാണ് സമ്മാനം. രണ്ടാംസ്ഥാനക്കാർക്ക് 3500 രൂപയാണ് ക്യാഷ് പ്രൈസ്. വിവിധതലങ്ങളിലെ വിജയികൾക്ക് ഒരുകോടി രൂപയുടെ ക്യാഷ് അവാർഡ് നൽകും. മികച്ച പ്രകടനം നടത്തുന്ന 2000 വിദ്യാർഥികൾക്ക് ഒരു കോടിരൂപയുടെ പ്രാണ ലേണിങ് ആപ്പും സമ്മാനമായി ലഭിക്കും.
വിദ്യാർഥികൾക്ക് മികച്ച പഠന സൗകര്യമൊരുക്കുന്ന പ്രാണ ഇൻസൈറ്റാണ് പ്രധാന സ്പോൺസർ. കൂടാതെ ഐസിഎൽ ഫിൻകോർപ്, വെൻകോബ് ചിക്കൻ, എനി ടൈം മണി എന്നീ സ്ഥാപനങ്ങൾ സ്പോൺസർമാരും ആംകോസ് പെയിന്റ്സ്, ഇഎംസി കേരള, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് എന്നീ സ്ഥാപനങ്ങൾ സഹ സ്പോൺസർമാരുമാണ്.