തിരുവനന്തപുരം > എംബിബിഎസ്, ബിഡിഎസ് ഇതര അനുബന്ധ കോഴ്സുകളായ ആയുർവേദ, ഹോമിയോ, സിദ്ധ, -യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ–-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി (കാർഷിക സർവകലാശാല) കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ ( www.cee.kerala.gov.in). വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. ഫീസ് 13 മുതൽ 17 വരെ ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തരമോ അടച്ചശേഷം 14 മുതൽ 17 പകൽ രണ്ടുവരെ പ്രവേശനം നേടാം. വിവരങ്ങൾക്ക് ഫോൺ: 0471 2525300.