തിരുവനന്തപുരം> ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവ്. കാലടി മരുതൂര്‍ക്കടവ് സ്വദേശി ജയകുമാറി (53)നെ ഇരുപത് വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആര് ജയകൃഷ്ണന് വിധിയില്‍ പറഞ്ഞു.
2019 ജൂണ്‍ 27 വൈകിട്ട് ആറോടെയാണ് കേസിനാസ്പദമായ സംഭവം. ഓട്ടോ ഡ്രൈവറായ പ്രതി മൂന്നാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഭയന്ന കുട്ടി ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ് പീഡന വിവരം വീട്ടില്‍ പറഞ്ഞത്. എന്നാല്‍ പ്രതി വീട്ടുടമയായത്തില്‍ പരാതി കൊടുക്കാന്‍ ഭയന്ന വീട്ടുകാര്‍ ഉടനെ വേറെ വീട്ടിലേക്ക് മാറിയതിന് ശേഷമാണ് ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കിയത്. പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചതായും പരാതിയുണ്ട്.
ഫോര്‍ട്ട് എസ് ഐയായിരുന്ന എം കെ പ്രമോജാണ് കേസ് അന്വേഷിച്ചത്. പത്ത് സാക്ഷികളേയും പന്ത്രണ്ട് രേഖകളും പ്രോസിക്യൂഷന് ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര് എസ് വി ജയ് മോഹന്‍ ഹാജരായി.