പാലക്കാട്> മലമ്പുഴ ചെറാട് മലയിലെ പാറയിടുക്കില് നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. ബാബുവിന്റെ നിലവിലെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ് ഡിസ്ചാര്ജ് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്.തനിയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. ജില്ലാ കളക്ടര്,ഡി എം ഒ ഉള്പ്പെടെയുള്ളവര് ആശുപത്രിയിലെത്തിയിരുന്നു.
ഇന്നലത്തെ പരിശോധനയില് ബാബുവിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര് വ്യക്തമാക്കിയിരുന്നു.ഭക്ഷണക്രമം കൃത്യമായതായി വീട്ടുകാര് പറഞ്ഞു.പാറയിടുക്കില് കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകള്ക്ക് ശേഷം സൈന്യമാണ് വ്യാഴാഴ്ച ഉച്ചയോടെ രക്ഷപ്പെടുത്തിയത്.തുടര്ന്ന് ഹെലികോപ്ടറില് കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു.
കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യത്തിനാണ് ഫെബ്രുവരി 9ന് സാക്ഷ്യം വഹിച്ചത്. രക്ഷപ്പെടുത്തിയതിന് പിന്നാലെ ഊര്ജസ്വലനായിരുന്ന ബാബു, എന്നാല് വെള്ളം കുടിച്ചതിനെ തുടര്ന്ന് പിന്നാലെ രക്തം ഛര്ദിച്ചത് ആശങ്കയ്ക്ക് വഴിവച്ചിരുന്നു.