” ഭയക്കുന്നതുപോലെ യുപി കേരളം പോലെയായാൽ, രാജ്യത്തെ മികച്ച വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങൾ, സാമൂഹിക ക്ഷേമം,ഉയർന്ന ജീവിത നിലവാരം, ജാതിയുടേയും മതത്തിന്റേയും പേരിൽ ആളുകളെ കൊല്ലുന്ന യുപിയിൽ സൗഹാർദ്ദപരമായ സമൂഹം, കൊലപാതകങ്ങൾ സംഭവിക്കില്ല, ഇതാണ് യുപിയിലെ ജനങ്ങൾക്ക് ആവശ്യം.” എന്നാണ് പിണറായി വിജയന്റെ ട്വീറ്റ്. ട്വിറ്ററിൽ സജീവമായ നിരവധി ഉത്തരേന്ത്യക്കാരാണ് പിണറായി വിജയന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ ഇതേ ട്വീറ്റിന്റെ ഇംഗ്ലീഷ് രൂപം പിണറായി ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ മാതൃഭാഷയിൽ പിണറായി വിജയൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന യുപി തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഇന്ന് നടക്കുമ്പോൾ വികസനം എണ്ണിപ്പറഞ്ഞുള്ള പിണറായി വിജയന്റെ ട്വീറ്റ് യോഗി ആദിത്യനാഥിനും ബിജെപിക്കും തിരിച്ചടിയായിരിക്കുകയാണ്.
യുപിയിൽ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിനു മുന്നോടിയായാണ് യോഗി ആദിത്യനാഥ് കേരളത്തെ പരാമർശിച്ച് വിവാദ പ്രസ്താവന നടത്തിയത്. ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ നിന്നാണ് വീഡിയോ സന്ദേശം യോഗി ട്വീറ്റ് ചെയ്തത്. ബിജെപിക്ക് വോട്ട് ചെയ്താൽ ഭയരഹിതമായ ജീവിതം ലഭിക്കുമെന്നാണ് യോഗി പറയുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ യുപിയിൽ അത്ഭുതകരമായ നിരവധി കാര്യങ്ങൾ സംഭവിച്ചു. നിങ്ങൾക്ക് തെറ്റു പറ്റിയാൽ ഈ അഞ്ച് വർഷത്തെ അധ്വാനം വിഫലമാകും. ഉത്തർപ്രദേശ് കാശ്മീരോ കേരളമോ ആകാൻ അധിക സമയം എടുക്കില്ലെന്നും യോഗി പറഞ്ഞു.