ഹുവാങ് ചെയ്തതെന്തെന്നോ? ഒന്നല്ല പ്രോജക്റ്റിനായി 20 വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കി ടീച്ചറെ അത്ഭുതപ്പെടുത്തി. ടീച്ചർ ഇക്കാര്യം പുറത്ത് വിട്ടതോടെ നിമിഷ നേരംകൊണ്ടാണ് വാർത്ത വൈറലായത്. 13 വയസ്സുള്ള ഒരു കുട്ടിക്ക് ഇത്രയും ഇളം പ്രായത്തിൽ ഇത്രയും മികച്ച പാചക വൈദഗ്ദ്ധ്യം നേടാൻ സാധിച്ചു എന്നത് പലർക്കും വിശ്വസിക്കാനാവുന്നില്ല എന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ പറയുന്നത്.
ഹുവാങ്ങിന്റെ അമ്മയാണ് ഈ വിഭവങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തീൻമേശയിൽ 28 വിഭവങ്ങൾ ക്രമീകരിച്ച ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ 20 വിഭവങ്ങൾ ഹുവാങ് തയ്യാറാക്കിയതാണ്. ബാക്കിയുള്ളത് ഹുവാങിന്റെ അമ്മയും. റിപ്പോർട്ട് അനുസരിച്ച് ഹുവാങ്ങിന്റെ അമ്മ ഒരു ഭക്ഷണശാല നടത്തുന്ന വ്യക്തിയാണ്.
അമ്മയെ പാചകം ചെയ്യുന്നതുകണ്ടാണ് ഹുവാങ് പാചകത്തിൽ താൽപര്യം വളർത്തിയത്. അമ്മയിൽ നിന്ന് എങ്ങനെ പാചകം ചെയ്യാമെന്ന് പഠിച്ച് അവധിക്കാലത്തെ ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കാൻ ഹുവാങ് ശ്രമിച്ചുവത്രെ. പിന്നീട് സ്കൂളിൽ വച്ച് തന്റെ അധ്യാപകരുടെയും സഹപാഠികളുടെയും മുൻപിൽ വച്ച് തന്റെ പാചകവൈദഗ്ധ്യം പ്രദർശിപ്പിക്കാനും ഹുവാങിന് അവസരം ലഭിച്ചു.
ഹുവാങ്ങിന് മികച്ച പ്രതികരണമാണ് സൈബർ ലോകത്ത് നിന്നും ലഭിക്കുന്നത്. എന്നാൽ ചിലർ വിമർശനവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 13 വയസ്സുകാരനെ പാചകം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനെയാണ് പലരും വിമർശിക്കുന്നത്. എന്നാൽ ഈ വിമർശനത്തെ കുറിച്ച് ഹുവാങ്ങിന്റെ അമ്മയ്ക്ക് ആശങ്കയില്ല. വളരെ ചെറുപ്പത്തിൽ തന്നെ തന്റെ മകൻ മികച്ച രീതിയിൽ പാചക വൈദഗ്ദ്ധ്യം നേടിയതിൽ അമ്മ അഭിമാനിക്കുന്നു.