ലഖ്നൗ: ലഖിംപുര്‍ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാല് മാസങ്ങള്‍ക്ക് ശേഷമാണ് ആശിഷ് മിശ്രയ്ക്കും മറ്റു രണ്ട് പേര്‍ക്കും ജാമ്യം ലഭിക്കുന്നത്.
ഒക്ടോബര്‍ മൂന്നിന് നടന്ന ലഖിംപുര്‍ സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒന്‍പതിനാണ് ആശിഷ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. ലഖിംപുര്‍ ഖേരി സംഭവത്തില്‍ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. ലഖിംപുര്‍ സംഭവം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.