ന്യൂഡല്ഹി> വിദേശത്ത് നിന്നെത്തുന്നവര് ഏഴ് ദിവസം ക്വാറന്റൈനില് കഴിയുന്നതിന് പകരം 14 ദിവസം സ്വയം നിരീക്ഷണം നടത്തിയാല് മതിയെന്ന് നിര്ദേശം. കേന്ദ്രസര്ക്കാറിന്റെ പുതിയ കോവിഡ് മാര്ഗനിര്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. റിസ്ക് രാജ്യങ്ങളെന്ന കാറ്റഗറിയും ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരി 14 മുതല് പുതിയ മാര്ഗനിര്ദേശങ്ങള് പ്രാബല്യത്തില് വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യാത്ര പുറപ്പടുന്നതിന് 72 മണിക്കൂര് മുമ്പ് എടുത്ത ആര്ടിപിസിആര് നെഗറ്റിവ് ഫലം അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ തുടരും. വിദേശത്ത് നിന്നെത്തുന്നവര് എയര് സുവിധ പോര്ട്ടലില് സ്വയം സാക്ഷ്യപത്രം സമര്പ്പിക്കണം. 4 ദിവസത്തെ യാത്ര സംബന്ധിച്ച വിവരങ്ങളും യാത്രാതീയതിക്ക് 72 മണിക്കൂറിനുള്ളില് പരിശോധിച്ചതിന്റെ ആര്ടിപിസിആര് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് ഉള്പ്പെടെയാണ് സമര്പ്പിക്കേണ്ടത്.