തിരുവനന്തപുരം> രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിനു മുന്നോടിയായി രണ്ടാം നൂറുദിന പരിപാടി പ്രഖ്യാപിച്ചു. 10ന് ആരംഭിച്ച് വാർഷികദിനമായ മെയ് 20ന് അവസാനിക്കുന്ന പരിപാടിയിൽ 17,183.89 കോടി രൂപയുടെ വകയിരുത്തലിൽ 1557 പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നാം നൂറുദിന പരിപാടി സമയബന്ധിതമായി നടപ്പാക്കിയിരുന്നു. ഒന്നാം പിണറായി സർക്കാരും രണ്ടുതവണ നൂറുദിന പരിപാടി നടപ്പാക്കിയിരുന്നു.
വ്യാഴാഴ്ച തുടക്കമാകുന്ന നൂറുദിന പരിപാടിയിൽ 17.52 ലക്ഷം തൊഴിൽ ദിനം സൃഷ്ടിക്കും. വൈദ്യുതിവകുപ്പ്– 5,87,000, ജലവിഭവവകുപ്പ്– 3,91,282, തദ്ദേശവകുപ്പ്– 7,73,669 തൊഴിൽദിനം നൽകും. അതിഥിത്തൊഴിലാളികൾക്കും പ്രയോജനം ലഭിക്കും. ഇതിനു പുറമെ പ്രത്യക്ഷവും പരോക്ഷവുമായി 4,64,714 തൊഴിലവസരം ഉണ്ടാകും. കൃഷിവകുപ്പ് 1,12,000 പ്രത്യക്ഷവും 56,500 പരോക്ഷവുമായ തൊഴിലവസരം സൃഷ്ടിക്കും. സാമൂഹ്യ വനവൽക്കരണ പദ്ധതിയിലൂടെ വനംവകുപ്പ് 93,750 തൊഴിലവസരം സൃഷ്ടിക്കും. ഉന്നത നിലവാരത്തിലുള്ള 53 സ്കൂൾ നാടിന് സമർപ്പിച്ചാണ് രണ്ടാം നൂറുദിന പരിപാടി ആരംഭിക്കുക.
കോവിഡിന്റെ രണ്ടും മൂന്നും തരംഗം ജനജീവിതത്തെ സാരമായി ബാധിച്ചു. എന്നാൽ, ജനക്ഷേമപ്രവർത്തനങ്ങൾക്കും ജനജീവിതം സുരക്ഷിതമാക്കാനുള്ള ഇടപെടലുകൾക്കും ഒരു മുടക്കവും വരുത്താതെയാണ് സർക്കാർ ഈ കാലം പിന്നിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന തലത്തിൽ ഏകോപിപ്പിച്ച് നടത്തുന്നതിന് പുറമെ പ്രാദേശിക അടിസ്ഥാനത്തിലും വകുപ്പ് അടിസ്ഥാനത്തിലും പദ്ധതികളുണ്ട്.
പ്രധാന പദ്ധതികൾ
@140 മണ്ഡലത്തിൽ 100 കുടുംബത്തിനുവീതവും * 30,000 സർക്കാർ ഓഫീസിലും കെ– ഫോൺ
@ ലൈഫ് മിഷനിൽ 20,000 വീടും മൂന്ന് ഭവനസമുച്ചയവും
@വാതിൽപ്പടി സേവനം സംസ്ഥാനത്തൊട്ടാകെ
@അതിദാരിദ്ര്യ സർവേ മൈക്രോപ്ലാൻ പ്രസിദ്ധീകരിക്കും
@ജില്ലകളിൽ സുഭിക്ഷ ഹോട്ടൽ
@ റേഷൻ കാർഡുകൾ സ്മാർട്ട് കാർഡാക്കുന്ന * പദ്ധതി ഉദ്ഘാടനം
@ 15,000 പേർക്ക് പട്ടയം. ഡിജിറ്റൽ സർവേ തുടങ്ങും
@ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ * 10,000 ഹെക്ടറിൽ ജൈവകൃഷി
@ശബരിമല ഇടത്താവളങ്ങളുടെ * നിർമാണോദ്ഘാടനം
@ഉന്നതവിദ്യാഭ്യാസവകുപ്പ് 150 വിദ്യാർഥികൾക്ക് * നവകേരള ഫെലോഷിപ് വിതരണം
@എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിലെ * വിദ്യാർഥികൾക്ക് 2500 പഠനമുറി
@ഇടുക്കിയിൽ എയർ സ്ട്രിപ് ഉദ്ഘാടനം
@പുനർഗേഹം പദ്ധതിയിൽ 532 * ഭവനസമുച്ചയത്തിന്റെ ഉദ്ഘാടനം
@ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമാണ* പദ്ധതിയുടെ ഭാഗമായുള്ള * 1500 റോഡിന്റെ ഉദ്ഘാടനം
@ പ്രവാസിഭദ്രത പരിപാടി രണ്ടാംഘട്ടം ഉദ്ഘാടനം
@കോഴിക്കോട്ടും കൊല്ലത്തും മാലിന്യത്തിൽനിന്ന് * ഊർജം ഉൽപ്പാദിപ്പിക്കുന്ന പദ്ധതികൾ
@ദുരന്തനിവാരണ വിദ്യാഭ്യാസം, * സാക്ഷരതാ പദ്ധതികൾ
@പൊലീസ് റിസർച്ച് സെന്റർ, മലപ്പുറത്ത് * സ്ത്രീ–ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ
@23 പൊലീസ് സ്റ്റേഷന് തറക്കല്ലിടും
@തവനൂർ സെൻട്രൽ ജയിൽ * പ്രവർത്തനമാരംഭിക്കും
@പഴുക്കാനില കായൽ ആഴംകൂട്ടലും * വേമ്പനാട് കായലിൽ ബണ്ട് നിർമാണവും
@ കോട്ടയം കുറിച്ചി, കോട്ടയം മുനിസിപ്പാലിറ്റി, * എറണാകുളം ആമ്പല്ലൂർ, തിരുവനന്തപുരം * കാട്ടാക്കട, നഗരൂർ, * കൊല്ലം കരീപ്ര കുഴൽക്കിണർ * കുടിവെള്ള വിതരണ പദ്ധതികൾ ഉദ്ഘാടനം
@പിന്നാക്ക വിഭാഗ വികസന കോർപറേഷൻവഴി * പ്രവാസികൾക്കുള്ള റിട്ടേൺ വായ്പ പദ്ധതി
@18 വയസ്സ് പൂർത്തിയായ ഭിന്നശേഷിക്കാർക്ക് * ജീവനോപാധി കണ്ടെത്താൻ * ‘എംപവർമെന്റ് ത്രൂ * വൊക്കേഷനലൈസേഷൻ’ പദ്ധതി ഉദ്ഘാടനം
@75 പാക്സ് കാറ്റാമറൈൻ ബോട്ടിന്റെ ഉദ്ഘാടനം