ബംബൊലിം> ഐഎസ്എൽ ഫുട്ബോളിൽ ഒന്നാംസ്ഥാനം തിരികെപ്പിടിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പുർ എഫ്സിയെ നേരിടും. 13 കളിയിൽ 23 പോയിന്റുമായി രണ്ടാമതാണ് ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദാണ് (26) ഒന്നാമത്. ജംഷഡ്പുർ 22 പോയിന്റോടെ അഞ്ചാമതാണ്.
അവസാനമത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചെത്തുന്ന ബ്ലാസ്റ്റേഴ്സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുന്നേറ്റത്തിൽ അൽവാരോ വാസ്കസ്–-ജോർജ് ഡയസ് സഖ്യവും മധ്യനിരയിൽ അഡ്രിയാൻ ലൂണയും മികച്ച ഫോമിലാണ്. ഇന്ത്യൻ യുവതാരങ്ങളും സാഹചര്യത്തിനൊത്ത് ഉയരുന്നുണ്ട്. കഴിഞ്ഞ കളിയിൽ ബംഗളൂരു എഫ്സിയോട് തോറ്റാണ് ജംഷഡ്പുർ വരുന്നത്.