ലണ്ടൻ> ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുന്നേറാമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കണക്കുകൂട്ടൽ തെറ്റി. അവസാനക്കാരായ ബേൺലിയോട് 1–-1ന് പിരിഞ്ഞു. ജയിച്ചാൽ പട്ടികയിൽ നാലാമതെത്താമായിരുന്നു യുണൈറ്റഡിന്. പോൾ പോഗ്ബയിലൂടെ മുന്നിലെത്തിയ അവരെ ജെ റോഡ്രിഗസിലൂടെ ബേൺലി തളച്ചു.
പകരക്കാരനായെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും യുണൈറ്റഡിനെ ജയത്തിൽ എത്തിക്കാനായില്ല. അവസാന അഞ്ച് കളിയിൽ റൊണാൾഡോയ്ക്ക് ഗോളില്ല. 2010നുശേഷം ആദ്യമായാണ് പോർച്ചുഗീസുകാരൻ ലക്ഷ്യം കാണാൻ ഇത്രയും മത്സരമെടുക്കുന്നത്. 39 പോയിന്റുമായി അഞ്ചാമത് തുടർന്നു യുണൈറ്റഡ്. ബേൺലി 20–-ാംസ്ഥാനത്താണ്. മറ്റ് മത്സരങ്ങളിൽ ന്യൂകാസിൽ യുണൈറ്റഡ് എവർട്ടണെ 3–-1നും വെസ്റ്റ്ഹാം യുണൈറ്റഡ് വാറ്റ്ഫോർഡിനെ ഒറ്റ ഗോളിനും മറികടന്നു.