തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തെയും ലോകായുക്തയിൽ ഇല്ലാതിരുന്ന വ്യവസ്ഥയായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. അതിൽ മാറ്റം വേണമെന്ന നിയമോപദേശത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
നീതിന്യായക്കോടതിയും നിയമനിർമാണസഭ സൃഷ്ടിക്കുന്ന സംവിധാനങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ആ വ്യത്യാസം നിലനിൽക്കാത്ത തരത്തിലുള്ള ഒന്നായിരുന്നു ലോകായുക്തയിൽ നേരത്തെയുള്ള വ്യവസ്ഥകൾ. ജുഡീഷ്യറിക്കുള്ള അധികാരം ജുഡീഷ്യറിയുടെ ഭാഗമായി തന്നെ നിലനിർത്തണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകായുക്ത നിയമത്തിൽ ഒരുമാറ്റം ആവശ്യമാണെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചിരുന്നു. അതിൻമേലുള്ള സ്വാഭാവിക നടപടി മാത്രമാണ് നിയമഭേദഗതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
content highlights:CM Pinarayi Vijayan comments in lokayukta issue